video
play-sharp-fill
മൂവാറ്റുപുഴയിൽ കെ.എസ്.ആർ.ടി.സി ബസിനടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി ബസ് ഓടിയത് 300 മീറ്റർ ; ബസിന് പിന്നാലെ ഓടി ചില്ല് എറിഞ്ഞ് തകർത്ത് നാട്ടുകാർ

മൂവാറ്റുപുഴയിൽ കെ.എസ്.ആർ.ടി.സി ബസിനടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി ബസ് ഓടിയത് 300 മീറ്റർ ; ബസിന് പിന്നാലെ ഓടി ചില്ല് എറിഞ്ഞ് തകർത്ത് നാട്ടുകാർ

മൂവാറ്റുപുഴ : കെ.എസ്.ആർ.ടി.സി ബസിനടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി ബസ് ഓടിയത് 300 മീറ്റർ. ഒടുവില്‍ നാട്ടുകാർ ബസ് തടഞ്ഞ് ചില്ല് തകർത്തു.

കാക്കനാട്-പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ മൂവാറ്റുപുഴ മടവൂരില്‍ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. കലൂരില്‍ നിന്നും മൂവാറ്റുപുഴക്ക് വരികയായിരുന്ന മൂവാറ്റുപുഴ ഡിപ്പോയിലെ ഓർഡിനറി ബസാണ് വില്ലനായത്. മുടവൂർ വെളിയത്തു കവലയില്‍ റോഡില്‍ ഇരുന്ന സ്കൂട്ടറാണ് ബസിടിച്ചതിനെ തുടർന്ന് ബസിനടിയില്‍പെട്ടത്.

സ്കൂട്ടറുമായി ബസ് മുന്നോട്ടു പോകുന്നതു കണ്ട നാട്ടുകാർ ബഹളം വെച്ചെങ്കിലും മുന്നോട്ടു പോകുകയായിരുന്നു. ബസിനടിയില്‍ കിടന്ന് റോഡില്‍ ഉരഞ്ഞ് സ്കൂട്ടറില്‍ നിന്നും തീ പാറുന്നതു കണ്ടതോടെ നാട്ടുകാർ പിറകെ ഓടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ആളുകള്‍ കല്ലെടുത്ത് എറിയുകയും ചെയ്തു. 300 മീറ്ററോളം മുന്നോട്ടുപോയ ബസ് ലക്ഷം കവലയില്‍ വെച്ച്‌ നാട്ടുകാർ തടയുകയായിരുന്നു. ക്ഷുഭിതരായ ചിലർ ഡ്രൈവർക്ക് നേരെ തിരിഞ്ഞെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. സംഘർഷത്തിലേക്ക് നീങ്ങിയതോടെ വിവരമറിഞ്ഞ് മൂവാറ്റുപുഴ പൊലീസും എത്തി. തുടർന്ന് ബസ് സ്റ്റേഷനില്‍ എത്തിച്ചു. ബസിനടിയില്‍ മര കഷണം കുടുങ്ങിയെന്നാണ് കരുതിയതെന്നാണ് ഡ്രൈവർ പറയുന്നത്.

എന്നാല്‍ സ്കൂട്ടർ ബസിനടിയില്‍ കുടുങ്ങി വലിച്ചിഴച്ച്‌ പോകുമ്ബോള്‍ തീ പറക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തീപിടിച്ചിരുന്നെങ്കില്‍ വൻ ദുരന്തത്തിനു കാരണമാകുമായിരുന്നു. ബസില്‍ നിരവധി യാത്രക്കാരും ഉണ്ടായിരുന്നു.

നെല്ലാട് മുതല്‍ ബസിനു മുന്നില്‍ ഒരു സ്കൂട്ടർ ഉണ്ടായിരുന്നതായും ബസിനു സൈഡ് കൊടുക്കാതെ മുന്നില്‍ വെട്ടിച്ച്‌,വെട്ടിച്ച്‌ പോകുകയായിരുന്നുവെന്നും പറയുന്നുണ്ട്.

വെളിയത്ത് കവലയില്‍ എത്തിയപ്പോള്‍ സ്കൂട്ടർ റോഡില്‍ വെച്ച്‌ ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതോടെ പിന്നാലെ വന്ന ബസിടിച്ച്‌ നിരക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാരില്‍ ചിലർ ആരോപിച്ചു.