ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അമ്മയുടെ ആരോപണം ; മകൻ്റെ മൃതദേഹം ഒരു വർഷത്തിന് ശേഷം പുറത്തെടുത്തു

Spread the love

കൊച്ചി : യുവാവിന്റെ മരണം സർക്കാർ മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതിയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയില്‍ നിന്ന് പുറത്തെടുത്തു.

video
play-sharp-fill

എറണാകുളം തൃക്കാക്കര സ്വദേശി വില്‍സന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്തത്.

അമ്മ മറീനയുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ആകും പോസ്റ്റ്മോർട്ടം ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവാണ് മകൻ്റെ മരണത്തിന് കാരണമെന്നായിരുന്നു അമ്മയുടെ പരാതി.