അട്ടപ്പാടിയില്‍ നിന്നും പിടികൂടിയ ഇടത് കാലിന് പരിക്കേറ്റ കരടി ചത്തു

Spread the love

പാലക്കാട് : അട്ടപ്പാടിയില്‍ നിന്നും പിടികൂടിയ കരടി ചത്തു. അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയാണ് ചത്തത്.

video
play-sharp-fill

ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ആർആർടി സംഘമാണ് കരടിയെ പിടികൂടി ചികിത്സക്കായി തൃശ്ശൂരിൽ എത്തിച്ചത്. കരടിയുടെ കാലിൽ ആന ചവിട്ടിയാണ് പരിക്കേറ്റത് എന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം.

മേലേ ഭൂതയാര്‍, ഇടവാണി മേഖലയില്‍ ഇറങ്ങിയ കടുവയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരടിയുടെ കാലില്‍ പരിക്ക് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group