സംസ്ഥാനത്ത് ആഭ്യന്തര സഞ്ചാരികളുടെ വരവ് സർവകാല റെക്കോഡിൽ;കൊവിഡിന് മുമ്പുള്ളതിനെക്കാൾ 1.49 ശതമാനം സഞ്ചാരികളുടെ വർധന.. ജനുവരി-സെപ്തംബർ കാലയളവിൽ ഉണ്ടായത് 600 ശതമാനം മുന്നേറ്റം . ഇനിയും ആഭ്യന്തര സഞ്ചാരികൾ എത്തുമെന്ന അനുമാനത്തിൽ അതിനനുസൃതമായ പ്രചാരണങ്ങൾ നടത്തിവരികയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
കേരളത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് സർവകാല റെക്കാഡിൽ. ജനുവരി മുതൽ സെപ്തംബർ വരെയുള്ള ആദ്യ മൂന്നു പാദത്തിൽ 1,33,80,000 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്. കൊവിഡിന് മുമ്പുള്ളതിനെക്കാൾ 1.49 ശതമാനം കൂടുതലാണിത്. മുൻവർഷത്തെക്കാൾ 196 ശതമാനമാണ് വർദ്ധന. ജനുവരി-സെപ്തംബർ കാലയളവിൽ 600 ശതമാനം മുന്നേറ്റമാണ് ഉണ്ടായത്. ഇനിയും ആഭ്യന്തര സഞ്ചാരികൾ എത്തുമെന്നാണ് കരുതുന്നത്. അതിനനുസൃതമായ പ്രചാരണങ്ങൾ നടത്തിവരികയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 2023ൽ പുതിയ 100 ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ തുടക്കമിട്ട കടൽപ്പാലം എട്ട് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മലയോര മേഖലയിൽ ഹൈക്കിംഗിന് ടെക്‌നോളജിയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതിയും ബീച്ച് സ്‌പോർട്‌സിന് മുൻതൂക്കം നൽകിയുള്ള പദ്ധതികളും നടപ്പാക്കും. കാരവൻ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ബോൾഗാട്ടിയിലും കുമരകത്തും കാരവൻ പാർക്കുകൾ സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണം കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലകളിലെ സഞ്ചാരികളുടെ കണക്ക്
എറണാകുളം-28,93,961,തിരുവനന്തപുരം-21,46,969,ഇടുക്കി-17,85,276,തൃശൂർ-15,07511,വയനാട്-10,93,175
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ സഞ്ചാരികൾ
തമിഴ്‌നാട്-11,60,336,കർണാടക-7,67,262,മഹാരാഷ്ട്ര-3,82,957,ആന്ധ്രാപ്രദേശ്-1,95,594,ഡൽഹി-1,40,471