
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം മാഞ്ഞാലി മാട്ടുപുറത്ത് രണ്ടു യുവതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍.
സംഭവത്തില്‍ ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിറകില്‍ തോള്‍ വശത്തോടു ചേര്‍ന്നു കുത്തേറ്റ നിലയിലാണ് റീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കത്തിയുടെ കുറച്ചു ഭാഗം ശരീരത്തില്‍ ഒടിഞ്ഞു കയറിയ നിലയിലായിരുന്നു.
ഒരാഴ്ച മുന്‍പാണു കിഴക്കേപ്രം സ്വദേശിയായ ഷെറീനയും കുടുംബവും ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്. കഴിഞ്ഞദിവസം ചാവക്കാട് സ്വദേശിനി റീമയും ഇവിടെയെത്തി. ഷെറീനയും റീമയും തമ്മിലുള്ള വാക്കുതര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു.
ആദ്യം പറവൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആലങ്ങാട് പൊലീസ് കേസെടുത്തു.