പീഡന ആരോപണം നേരിട്ട നടൻമ്മാർക്ക് ആശ്വാസം ; സർക്കാരില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ല, മുകേഷ് എംഎല്‍എ ഉള്‍പ്പടെ ഏഴോളം നടന്മാർക്കെതിരെ സമർപ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിൻവലിക്കുന്നെന്ന് നടി
തിരുവനന്തപുരം : മുകേഷ് എംഎല്‍എ ഉള്‍പ്പടെയുള്ള നടന്മാർക്കെതിരെ സമർപ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിൻവലിക്കുന്നെന്ന് നടി.
സർക്കാരില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും അതുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് കേസുകള്‍ പിൻവലിക്കുന്നതിനായി കത്ത് നല്‍കുമെന്നും പരാതിക്കാരി അറിയിച്ചു. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി വ്യക്തമാക്കി.
നടൻ മുകേഷ് ഉള്‍പ്പടെ ഏഴ് പേർക്കെതിരെയാണ് ആലുവ സ്വദേശിയായ നടി ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ നടിക്കെതിരെ ബന്ധുവായ യുവതിയുടെ പരാതിയില്‍ പൊലീസ് പോക്‌സോ കേസെടുത്തിരുന്നു. 16 വയസുള്ളപ്പോള്‍ ഓഡീഷനാണെന്ന് പറഞ്ഞ് ചെന്നൈയില്‍ കൊണ്ടുപോകുകയും മറ്റ് പലർക്കും കൈമാറാൻ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരെയുള്ള പരാതി. പരാതിയില്‍ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഈ കേസില്‍ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നാണ് നടി ഇപ്പോള്‍ ആരോപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group