
കോട്ടയം : മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി.
അസം നെഗോൺ ജില്ലയിൽ അമിനുൾ ഇസ്ലാം ( ബാബു – 20) ആണ് ജയിൽ ചാടിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആണ് ഇയാൾ ജയിൽ ചാടിയത്.
ജയിൽ ചാടുന്ന സമയത്ത് ഇയാൾ കറുപ്പ് നിറത്തിലുള്ള മുണ്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം രാവിലെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഇയാളെ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് മൂന്നാം പ്ലാറ്റ്ഫോമിൽ എത്തിയ പ്രതിയെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ഷാനു വി ഷാജിയും പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് എസ്ഐ ജോസ് കെ ഐ, എ എസ് ഐ ഗിരികുമാർ, ഹെഡ്കോൺസ്റ്റബിൾ ദിലീപ് കുമാർ എന്നിവരുടെ സംഘം പിടികൂടുകയായിരുന്നു.
തുടർന്ന് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. റെയിൽവേ പോലീസ് ജയിൽ എത്തിച്ച ഇയാൾ ഇന്ന് വൈകിട്ടോടെ ജയിലിന്റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായ് അന്വേഷണം ഊർജ്ജതമാക്കി പോലീസ്.