
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനത്തെ പിന്തുടർന്ന് ശാസ്ത്രീയമായ രീതിയിൽ അന്വേഷണം ആരംഭിച്ച കസബ പോലീസ് വളരെ വേഗം വാഹനത്തെ തിരിച്ചറിയുകയും തമിഴ്നാട് ഈരോട് പാസൂർ സ്വദേശി ശരവണനെയാണ് കസബ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലപുള്ളി സ്വദേശി വെങ്കിടാചലപതിയാണ് 22/8/23 അപകടത്തിൽ മരണപ്പെട്ടത്.
സ്കൂട്ടർ യാത്രക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടതാവാം എന്ന സംശയമാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. മികവാർന്ന രീതിയിൽ വളരെ വേഗത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് നിരവധി വാഹനങ്ങളിൽ നിന്നാണ് അപകടത്തിനിടയാക്കിയ കാറിനെ പിന്തുടർന്ന് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് , എ എസ് പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് എൻ.എസ്, സബ് ഇൻസ്പെക്ടർ മാരായ രാജേഷ് സി.കെ, വിനോദ്, സീനിയർ പോലീസ് ഓഫീസർമാരായ രാജീദ് .ആർ, ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.