
സ്വന്തം ലേഖകൻ
പത്തനംതിട്ട: തലച്ചോറിലുണ്ടായ രക്ത സ്രാവത്തെ തുടർന്ന് 19കാരിയായ വിദ്യാർഥിനി മരിച്ചു. ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശേരിമഠം സാബു സി തോമസിന്റെ മകൾ നോവ സാബുവാണ് മരിച്ചത്.
കൊവിഡ് വാക്സിന്റെ പാർശ്വഫലമാണ് മകളുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ജൂലൈ 28ന് കൊച്ചിയിലെ സ്വാകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊവിഡിന്റെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പല്ലിന് കമ്പിയിടാൻ പോയപ്പോഴായിരുന്നു വാക്സിനെടുത്തത്. വീട്ടിലെത്തിയ നോവയ്ക്ക് പനിയുടെ ലക്ഷണമുണ്ടായി.
രണ്ട് ദിവസത്തിനുള്ളിൽ അസ്വസ്ഥത തുടങ്ങി. ഇതോടെയാണ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലിത്തിച്ച് പരിശോധന നടത്തി.
വീട്ടിലേക്ക് തിരിച്ച് പോന്നെങ്കിലും ഓഗസ്റ്റ് ഏഴോടെ നില വഷളായി. ഇതോടെ തിരുവല്ലയിലെ സ്വകാര്യമെജിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയെന്ന് കണ്ടെത്തി.
ഇതോടെ നോവയെ വെന്റിലേറ്ററിലേക്ക് മാറ്റി. കൊച്ചി അമൃത കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നോവ.
മരണത്തിൽ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു.