video
play-sharp-fill

യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടിയുടെ സംസ്കാരം ശനിയാഴ്ച; പൊതുദർശനം വെള്ളിയാഴ്ച

യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടിയുടെ സംസ്കാരം ശനിയാഴ്ച; പൊതുദർശനം വെള്ളിയാഴ്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അന്തരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടിയുടെ സംസ്കാരം ശനിയാഴ്ച നടക്കും. പോസ്റ്റമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം വെള്ളിയാഴ്ച വീട്ടിലെത്തിക്കും. വൈകിട്ട് വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ട്.
തുടർന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് തലപ്പാടി മാർതോമാ പള്ളിയുടെ കാഞ്ഞിരത്തിൻമൂട് സെമിനാരിയിൽ സംസ്കാരം നടത്തും.
ബുധനാഴ്‌ച രാവിലെയാണ് തലപ്പാടിയിലെ വീട്ടിൽ ജോബിൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.