
കോട്ടയം : 2025 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) മത്സരങ്ങളുടെ സാധ്യതാ തീയതികൾ നിശ്ചയിച്ച് സർക്കാർ ഉത്തരവായി. 2025 വർഷത്തെ CBL മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത തീയതികളും വേദികളും വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രഖ്യാപിച്ചത്.
ഇതു പ്രകാരം കോട്ടയം താഴ്ത്തങ്ങാടി മത്സര വള്ളംകളി സെപ്തംബർ 27നാണ് നിശ്ചയിച്ചിരിക്കുന്നത്.
ആലപ്പുഴ കൈനകരി വള്ളം കളിയാണ് ആദ്യം നടക്കുക. സെപ്റ്റംബർ 19ന്.തുടർന്ന് കോട്ടയം താഴത്തങ്ങാടി വള്ളംകളി 27 നും, കാസർഗോഡ് ചെറുവത്തൂർ വള്ളം കളി ഒക്ടോബർ 2 നും നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിറവം വള്ളം കളി – ഒക്ടോബർ 4 നും ,എറണാകുളം മറൈൻ ഡ്രൈവ്, എറണാകുളം ഒക്ടോബർ 11 നും നിശ്ചയിച്ചു.
കോഴിക്കോട് ബേപ്പൂർ വള്ളം കളി ഒക്ടോബർ19 നും, തൃശ്ശൂർ കോട്ടപ്പുറം വള്ളം കളി ഒക്ടോബർ 25 നും, ആലപ്പുഴ പുളിങ്കുന്നം വളളംകളി നവംബർ 1 നും, കരുവാറ്റ വള്ളം കളി നവംബർ 8നും, നടത്തുവാനാണ് നിലവിലെ തീരുമാനം.
ചെങ്ങന്നൂർ പാണ്ടനാട് മത്സര വള്ളം കളി നവംബർ 15 നും, കായംകുളം വള്ളംകളി നവംബർ 22 നും, കൊല്ലം കല്ലട വള്ളം കളി നവംബർ 29 നും നിശ്ചയിച്ചു.
പ്രസിഡന്റ്സ് ട്രോഫിക്ക് വേണ്ടിയുള്ള കൊല്ലം മത്സര വള്ളം കളിയാണ് നിലവിൽ നിശ്ചയിച്ച പ്രകാരം അവസാനം നടക്കുക. ഡിസംബർ 6 നാണ് കൊല്ലം മത്സര വള്ളങ്ങളിൽ നിശ്ചയിച്ചിരിക്കുന്നത്.
പ്രാദേശികസാഹചര്യങ്ങൾ കണക്കിലെടുത്തും തെരെഞ്ഞെടുപ്പ് സാഹചര്യങ്ങളിൽ സുരക്ഷാ സാഹചര്യങ്ങളും പെരുമാറ്റച്ചട്ടവും പരിഗണിച്ചു തീയതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.