
കോട്ടയം : കേരളത്തിലെ പുരാതന വള്ളംകളികളിൽ മുഖ്യ സ്ഥാനമുള്ള കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെ ലോഗോ പ്രകാശന കർമം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു.
കോട്ടയത്ത് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറെ, കോട്ടയം മത്സര വള്ളംകളിക്കുവേണ്ടി മുഖ്യ സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ഭാരവാഹികൾ ബോക്കെ നൽകി സ്വീകരിച്ചു.
കളക്ടറുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സാജൻ. പി. ജേക്കബ്, സെക്രട്ടറി കെ. ജി. കുരിയച്ചൻ, ചീഫ് കോ -ഓർഡിനേറ്റേഴ്സ് കെ. ജെ. ജേക്കബ്, പ്രൊഫ. കെ. സി. ജോർജ്, കോ – ഓർഡിനേറ്റേഴ്‌സ് ലിയോ മാത്യു, സുനിൽ എബ്രഹാം, ട്രഷറർ രാജേഷ് കുമാർ, ഷെറിൻ ജോൺ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വള്ളംകളിയുടെ തീയതി സി. ബി. എൽ സമിതിയുടെ അറിയിപ്പിനെ തുടർന്ന് അറിയിക്കുമെന്ന് സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.