
കോട്ടയം: സെപ്റ്റംബർ 27ന് നടക്കുന്ന താഴത്തങ്ങാടി മത്സര വള്ളംകളിയിൽ പങ്കെടുക്കാനുള്ള ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ നാളെ അവസാനിക്കും. വൈകീട്ട് നാലിന് ക്യാപ്റ്റൻ മാരുടെ യോഗവും ട്രാക്ക് ആൻഡ് ഹെറ്റ്സ് നിർണയവും കോട്ടയം വെസ്റ്റ് ക്ലബ് ഹാളിൽ നടക്കും.
താഴത്തങ്ങാടി മത്സരം വള്ളം കളിക്കും ചാമ്പ്യൻസ് ബോട്ട് ലീഗിനും വിപുലമായ ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്ന് സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബും ടൂറിസം വകുപ്പും അറിയിച്ചു.