play-sharp-fill
താഴത്തങ്ങാടി ഇരട്ട കൊലപാതകം: അഡ്വ. സൂരജ് എം. കർത്ത സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

താഴത്തങ്ങാടി ഇരട്ട കൊലപാതകം: അഡ്വ. സൂരജ് എം. കർത്ത സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

സ്വന്തം ലേഖകൻ

താഴത്തങ്ങാടി: താഴത്തങ്ങാടി ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു.

അഡ്വ. സൂരജ് എം. കർത്തയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. പ്രമാദമായ നിരവധികേസുകളിൽ ഹാജരായിട്ടുള്ള കോട്ടയം ബാറിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനാണ്, അഡ്വ. സൂരജ്. എം കർത്ത
പാറപ്പാടം ഷാനിമൻസിലിൽ അബ്ദുൾ സാലിയേയും, ഭാര്യ ഷീബസാലിയെയും വീട്ടിൽ അതിക്രമിച്ചു കയറി തലക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമിതനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജൂൺ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മക്കൾ വിദേശത്താ യതിനാൽ ഒറ്റക്ക് താമസിച്ചുവന്നിരുന്ന വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും,വീട്ടിലെ മറ്റുവിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്തതാണ് കേസ്.
പരിച്ചയക്കാരനും, വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്ന മുഹമ്മദ് ബിലാൽ കൊലക്കുശേഷം സ്വർണാഭരണങ്ങളും, പണവും, കാറും ഉൾപ്പടെ കവർച്ച നടത്തി കടന്നു കളയുകയായിരുന്നു.

ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ , ശാസ്ത്രിയ തെളിവുകളും, സാഹചര്യ തെളിവുകളുമാണ് ആധാരം. കേസിന്റെ സാക്ഷി വിസ്താരം ഈവർഷം തന്നെ ആരംഭിക്കുവാനാണ് സാധ്യത.