
കുമ്മനം : താഴത്തങ്ങാടി പാലത്തിൻ്റെ അടിയിൽ കുടുങ്ങി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ സർക്കാർ വേണ്ട നടപടി സീകരിക്കണമെന്ന് എം.എസ്.എഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീദ് മാനത്തുകാടൻ ആവശ്യപ്പെട്ടു.
ദിവസങ്ങളായിട്ട് താഴത്തങ്ങാടി പാലത്തിൻ്റെ അടിയിൽ വളരെയധികം മാലിന്യങ്ങളാണ് അടിഞ്ഞ് കൂടിയിരിക്കുന്നത്. ഇതുമൂലം മീനച്ചിലാർ മലിനമായിരിക്കുന്നു. സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.