മണ്ഡലത്തില്‍ കാണാത്ത എംഎല്‍എ എന്ന് ജോയ്; വികസന കുത്ത് അഴിച്ച് കെ ടി ജലീൽ; തവനൂർ മണ്ഡലത്തില്‍ നേർക്കുനേർ പോരാട്ടം

Spread the love

മലപ്പുറം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ രാഷ്ട്രീയ പാർട്ടികളുടെ ഡീല്‍ ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ചർച്ചയാവുന്നുണ്ട്. തവനൂർ മണ്ഡലത്തില്‍ പ്രധാനമായും ചർച്ചയാവുന്നത് വികസന കാര്യങ്ങളാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി കെടി ജലീലും യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയും നേർക്കുനേരാണ് പോരാട്ടം.

video
play-sharp-fill

വികസനം പറഞ്ഞുകൊണ്ടുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും നടത്തുന്നത്. ജലീല്‍ മണ്ഡലത്തില്‍ ഇല്ലാത്ത എംഎല്‍എയാണെന്നാണ് ജോയ്‌യുടെ ആരോപണം. രണ്ടര വർഷമായി മണ്ഡലത്തില്‍ എംഎല്‍എയുടെ സാന്നിധ്യമില്ലായിരുന്നെന്നും രണ്ടര വർഷം മുമ്പ് അദ്ദേഹം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും വികസനം പറഞ്ഞുമാണ് ജലീലിന്‍റെ പ്രചാരണം. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ ചോർച്ച നിർത്തുക എന്നത് ഈ നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷം ആയിരുന്നു. അതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും തോല്‍ക്കും എന്നായിരുന്നെങ്കില്‍ ആരുപറഞ്ഞാലും മത്സരിക്കില്ലല്ലോ, മുഖ്യമന്ത്രിയും പാർട്ടിയും മത്സരിക്കണം എന്ന് പറഞ്ഞാല്‍ അനുസരിക്കാതിരിക്കുക എന്നത് നന്ദികേടാണ് എന്നും ജലീല്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group