സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി : തട്ടിപ്പിനിരയായാൽ ഉടൻ വിളിക്കുക: അധികാരികളെ അറിയിച്ച് പരിഹാരം കാണും.; ഡിസ്ട്രിക്റ്റ് ഗവർണർ ആർ.വെങ്കിടാചലം അറിയിച്ചു..

Spread the love

കോട്ടയം: സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ബോധവത്കരണ പരിപാടിയുമായി ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി. അതോടൊപ്പം തട്ടിപ്പിനിരയായവർക്ക് വേണ്ടതായ എല്ലാ സേവനങ്ങളും അധികൃതർക്ക് പരാതി നൽകുന്നതടക്കം എല്ലാ കാര്യങ്ങളിലും ഇവർ സഹായിക്കും. .

video
play-sharp-fill

പലവിധതട്ടിപ്പുകൾക്ക് നിരവധി ആളുകൾ ഇരയായി യിരിക്കുകയാണ് . ഏറ്റവും ഒടുവിലത്തേതാണ് പതിവില തട്ടിപ്പ്. പല രാഷ്ട്രീയ പാർട്ടികളുടെയും നിരവധി നേതാക്കന്മാർ ഇതിൽ പങ്കാളികളുമാണ്. സിഎസ്ആർ ഫണ്ട് ലഭിക്കുകയില്ല എന്ന് വ്യക്തമായി

മനസ്സിലാക്കിയിട്ടാണ് പൊതുജനത്തെ കബളിപ്പിക്കുവാനായി ഇവർ തയ്യാറായത് ..ഈ സാഹചര്യത്തിലാണ് ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി ഇതിനെതിരെ പ്രവർത്തിക്കുവാൻ തയ്യാറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമാനുസൃതം അല്ലാത്ത ഏത് പ്രവർത്തി ആണെങ്കിലും അടിയന്തിരമായി അധികാരികളെ അറിയിച്ചു പരിഹാരം കാണുന്നതിന് ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി തയാറാണ് .ഇത്തരം

കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി പബ്ലിക് റിലേഷൻ ഓഫീസർ എം.പി രമേഷ് കുമാറുമായി ( ഫോൺ 9446423069) ബന്ധപ്പെടാൻ ഡിസ്ട്രിക്റ്റ് ഗവർണർ ആർ.വെങ്കിടാചലം അറിയിച്ചു..

ലയൺസ് ക്ലബ്ബിൻറെ ഇത്തരം സേവനങ്ങൾ തികച്ചും സൗജന്യമാണ്.ഈ ഫോണിലേക്ക് വാട്സ്ആപ്പ് മെസ്സേജുകൾ മാത്രം അയയ്ക്കുക. എം.പി രമേഷ് കുമാർ-ഫോൺ 9446423069