പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തിന് സ്വന്തം വീട്ടിൽ ഒളിച്ചു കഴിയാൻ താവളമൊരുക്കിയ സ്ഥാനാർത്ഥി കോട്ടയത്ത് അറസ്റ്റിൽ: അഞ്ച് വർഷമായി മുങ്ങി നടന്ന പ്രതി സ്ഥാനാർത്ഥിയാകാൻ നാട്ടിലെത്തിയതോടെ കൈയ്യോടെ അകത്താക്കി വെസ്റ്റ് പൊലീസ്

Spread the love

കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തിന് ഒളിച്ചു താമസിക്കാൻ സൗകര്യം നൽകിയ കേസിൽ കോട്ടയം തിർവാർപ്പ് പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

തിരുവാർപ്പ് പഞ്ചായത്ത് 6-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി രാഹുൽ ആണ് അറസ്റ്റിലായത്. ഇന്നുച്ചയ്ക്ക് അറസ്റ്റിലായ രാഹുലിനെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.

2020 ലാണ് രാഹുലിന്റെ സുഹൃത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതു സംബന്ധിച്ച കേസ് സെഷൻസ് കോടതിയിൽ നടന്നുവരികയാണ്. എന്നാൽ കേസിൽ പ്രതിയായ രാഹുൽ വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇത്രയും നാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാട്ടിലെത്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്തു. എൽപി വാറന്റുണ്ടായിരുന്നതിനാൽ ഈ കേസിൽ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. രാഹുൽ നാട്ടിൽ എത്തി നോമിനേഷൻ കൊടുത്ത വിവരമറിഞ്ഞ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വെസ്റ്റ് എസ്എച്ച്ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്