video
play-sharp-fill

തെരുവ് നായയുടെ ആക്രമണം. കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് കടിയേറ്റു. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

തെരുവ് നായയുടെ ആക്രമണം. കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് കടിയേറ്റു. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് കടിയേറ്റു. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടാതെ തെരുവ് നായയെ നാട്ടുകാര് തല്ലിക്കൊല്ലുകയും ചെയ്തു

അതേസമയം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പട്ടള നിവാസികള്‍. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഏഴ് ആടുകള്‍ ചത്തത് കഴിഞ്ഞ ദിവസമാണ്. പട്ടള നിസ മന്‍സിലില്‍ ഹൈറുന്നിസയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. ചൊവ്വാഴ്ച പുലര്‍ച്ച ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോള്‍ നായ്ക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തെരുവുനായ്ക്കള്‍ ഒരു ആടിനെ നേരത്തേ കൊന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ആടുകളെയും നായ്ക്കള്‍ കൊന്നതോടെ ആട് വളര്‍ത്തി ഉപജീവനം കണ്ടെത്തുന്ന കുടുംബം പ്രതിസന്ധിയിലായി. സമീപത്തെ വീടുകളില്‍നിന്ന് 35 ഓളം കോഴികളെ തെരുവുനായ്ക്കള്‍ കൊന്നിട്ടുണ്ട്. മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികള്‍ തെരുവുനായ്ക്കളെ ഭയന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ നായ്ക്കള്‍ ഓടി ഭീതി പരത്തുന്നതും അപകടമുണ്ടാക്കുന്നതും ഈ മേഖലയില്‍ പതിവാണ്. നിരവധി സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനത്തില്‍നിന്ന് വീണു പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തെരുവുനായ ആക്രമണം ഉണ്ടായ സ്ഥലം ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.