സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണ്‍ അന്തരിച്ചു

Spread the love

തിരുവനന്തപുരം: സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണ്‍(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.

video
play-sharp-fill

കൊല്ലം ജില്ലയില്‍ കണ്ടചിറയില്‍ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ച അദ്ദേഹം മലയാള സിനമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പിറവി (1988) 1989 ലെ കാൻ ചലച്ചിത്രമേളയില്‍ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’ഹോണർ നേടി.

ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര-ടെലിവിഷൻ അക്കാദമിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രീമിയർ ചെയർമാനായിരുന്നു അദ്ദേഹം. 1998 മുതല്‍ 2001 വരെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ (IFFK) എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group