
‘കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു’; തരൂരിനെ അഭിനന്ദിച്ച് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ലേഖനത്തെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
കേരളത്തിലെ വ്യവസായ വളര്‍ച്ചയുടെ വസ്തുതകള്‍ തുറന്നു കാണിക്കുന്നതാണ് തരൂരിന്റെ ലേഖനം. സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റെയും എല്ലാധാരണകളെയും മാറ്റി പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് തരൂര്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘വസ്തുതയുടെ അടിസ്ഥാനത്തിലുള്ളതാണ് തരൂരിന്റെ ലേഖനം. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസ് കാര്യങ്ങളില്‍ ചെകുത്താന്റെ കളിസ്ഥലമാണെന്ന് പറയാറുണ്ട്. അതില്‍ വലിയ മാറ്റം വന്നത് ആഘോഷിക്കേണ്ടതാണെന്നാണ് തരൂര്‍ ലേഖനത്തില്‍ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റെയും എല്ലാധാരണകളെയും മാറ്റി പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് തരൂര്‍ ചെയ്തത്. അത് വസ്തുതാപരമാണ്. അത് ചുണ്ടിക്കാണിച്ച തരൂറിനെ അഭിനന്ദിക്കുന്നു.
യുഡിഎഫ് ഉള്‍പ്പെടെ നടത്തുന്ന കള്ളപ്രചാരണത്തിനുള്ള കൃത്യമായ ബദലാണ് അത്. അത് സ്വാഭാവികമായും യുഡിഎഫിനകത്ത് പ്രശ്‌നമുണ്ടാക്കും’ – എംവി ഗോവിന്ദന്‍ പറഞ്ഞു.