തകർന്ന റോഡിൽ ചങ്ങാടമിറക്കിയും കുഴി മണ്ണിട്ട് നികത്തിയും യൂത്ത് കോൺഗ്രസ് പ്രതിഷേധം: കോട്ടയം കുറുമ്പനാടത്തു നിന്നൊരു വേറിട്ട സമരം

Spread the love

മാടപ്പള്ളി: തകര്‍ന്നടിഞ്ഞ കുറുമ്പനാടം അസംപ്ഷന്‍ പള്ളി-പുളിയാംകുന്ന് റോഡില്‍ ചങ്ങാടമിറക്കി യൂത്ത്‌ കോണ്‍ഗ്രസ് പ്രതിഷേധം.

തകര്‍ന്ന ഈ റോഡില്‍ വെള്ളക്കെട്ടുകൂടിയായപ്പോള്‍ സഞ്ചാരം അതിദുരിതമാണ്. റോഡ് തകര്‍ന്നതുമൂലം അസംപ്ഷന്‍ പള്ളിയിലേക്കുള്ള വിശ്വാസികളുടെ യാത്രയും ബുദ്ധിമുട്ടിലാണ്.

പ്രതിഷേധസമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന്‍ കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡന്‍റ് നിധീഷ് കൊച്ചേരി അധ്യക്ഷത വഹിച്ചു. ഷെയിന്‍ പോള്‍സണ്‍, സിനോയ് മാത്യു, നിഖില്‍ ഫിലിപ്പ്, പ്രതീഷ് ഓമനക്കുട്ടന്‍, ജെബിന്‍ സേവ്യര്‍, ജോയല്‍, ലിജോമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ മണ്ണിറക്കി താത്കാലിക അറ്റകുറ്റപ്പണി നടത്തി.