
തലയിലെ താരൻ ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം…? പല കാരണങ്ങള്‍ കൊണ്ടു താരന്‍ ഉണ്ടാകാം; താരനകറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍….
സ്വന്തം ലേഖിക
കോട്ടയം: സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താരന്‍.
പല കാരണങ്ങള്‍ കൊണ്ടു താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. താരനകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകള്‍ പരിചയപ്പെടാം…
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീ ട്രീ ഓയില്‍ പരമ്പരാഗതമായി സോറിയാസിസ്, മുഖക്കുരു തുടങ്ങിയ അവസ്ഥകള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. കൂടാതെ, ഇതിന് ശക്തമായ ആന്‍റി ബാക്ടീരിയല്‍, ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് താരന്‍ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
കറ്റാര്‍വാഴയും ആര്യവേപ്പിലയും താരന്‍ അകറ്റാന്‍ സഹായകമാണ്. രണ്ടിനും മികച്ച ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങളുണ്ട്. 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 10-15 ആര്യവേപ്പിലയുമായി യോജിപ്പിക്കുക. മിനുസമാര്‍ന്ന മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ഉലുവയില്‍ ഉയര്‍ന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചില്‍, താരന്‍ എന്നിവ തടയാനും മുടിയുടെ വരള്‍ച്ച, കഷണ്ടി, മുടി കൊഴിച്ചില്‍ തുടങ്ങിയ പലതരം തലയോട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു. ഉലുവ പേസ്റ്റ് തലയില്‍ 15 മിനുട്ട് തേച്ചുപിടിപ്പിക്കുക.ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
. എല്ലാത്തരം മുടിയിലും പ്രവര്‍ത്തിക്കുന്ന ഒരു ഫലപ്രദമായ ഘടകമാണ് തൈര്. ഇതിന് ആന്‍റി ഇന്‍ഫ്ലമേറ്ററി സവിശേഷതയും ശിരോചര്‍മ്മം തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. ഇത് താരന്‍, വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ശിരോചര്‍മ്മം എന്നിവയ്ക്ക് വളരെയധികം സഹായിക്കുന്നു.
അര കപ്പ് തൈര് പപ്പായ പേസ്റ്റുമായി കലര്‍ത്തി തലയില്‍ തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഷാപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് താരന്‍ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്നതോടൊപ്പം ശിരോചര്‍മ്മം ശുദ്ധീകരിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.