നിസ്‌കാരത്തിനിടെ പൊലീസിനെ കണ്ട് ഇറങ്ങിയോടി വിശ്വാസികൾ ; പരപ്പനങ്ങാടിയിൽ ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ ഏഴ് പേർ അറസ്റ്റിൽ

നിസ്‌കാരത്തിനിടെ പൊലീസിനെ കണ്ട് ഇറങ്ങിയോടി വിശ്വാസികൾ ; പരപ്പനങ്ങാടിയിൽ ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ ഏഴ് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയലർ പൊലീസ് പിടിയിൽ. ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് ഏഴുപേരെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.

ആരാധനാലയങ്ങളിൽ ലോക് ഡൗണിൽ കൂട്ട പ്രാർത്ഥന പാടില്ലെന്ന നിർദ്ദേശം ലംഘിച്ചതിനാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ഹെൽത്ത് സെന്ററിനു സമീപമുള്ള നമസ്‌കാര പള്ളിയിൽ രാത്രി നമസ്‌കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസർ, റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് എത്തിയപ്പോൾ സമസ്‌കരിക്കുകയായിരുന്ന ഇവർ ഇറങ്ങിയോടുകയായിരുന്നു.
എന്നാൽ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് കേസ് എടുത്തശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.

അതേസമയം ലോക് ഡൗണിൽ പള്ളികൾ പരിശോധനകൾ തുടരുമെന്നും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.