play-sharp-fill
നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ.., ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് പൊറുക്കില്ല ; നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെ : തനിയ്‌ക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിച്ച്‌ താരാ കല്യാൺ

നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ.., ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് പൊറുക്കില്ല ; നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെ : തനിയ്‌ക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിച്ച്‌ താരാ കല്യാൺ

സ്വന്തം ലേഖകൻ

കൊച്ചി : തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിച്ച് സീരിയൽ നടി താരാ കല്യാൺ. സമൂഹമാധ്യമങ്ങളിൽ വീഡിയോയിലൂടെയാണ് താരാ കല്യാൺ രംഗത്ത് വന്നിരിക്കുന്നത്. മകളുടെ വിവാഹത്തിനിടയിൽ പകർത്തിയ വീഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയിൽ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നൽകണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു.

‘സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫേട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേയെന്നും താരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

ഫെബ്രുവരി ഇരുപതിന് ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകൾ സൗഭാഗ്യയുടെ വിവാഹം. അന്തരിച്ച നടൻ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാൺ.

Tags :