
ഏറ്റുമാനൂർ: തപസ്യ കലാസാഹിത്യ വേദി കോട്ടയം ജില്ലാ വാർഷിക സമ്മേളനം ഏറ്റുമാനൂർ ക്ഷേത്രസംരക്ഷണസമിതി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഈ വർഷത്തെ കഥകളി പുരസ്കാര ജേതാവ് കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ട് ഡോ. പത്മിനി കൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എൻ ശ്രീനിവാസൻ ആമുഖ പ്രഭാഷണവും സംസ്ഥാന ജോയിൻ ജനറൽ സെക്രട്ടറി ജി എം മഹേഷ് മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രാജു ടി പത്മനാഭൻ സംഘടന റിപ്പോർട്ടും, ജില്ലാ ഖജാൻജി കെ എസ് സുമോൻ കണക്കും അവതരിപ്പിച്ചു.
സാഹിത്യകാരൻ പ്രൊഫസർ രഘുദേവ്, കേരള സർക്കാരിന്റെ വനമിത്രം പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ, തബലവാദകൻ കാരിക്കോട് ചെല്ലപ്പൻ മാസ്റ്റർ, കൂടിയാട്ടം നങ്ങ്യാർകൂത്ത് കലാകാരി കലാമണ്ഡലം നിരഞ്ജന ഗൗരീശങ്കർ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് ധ്വനി മുകേഷ്, കവയത്രി സുലോചന നാരായണൻ, പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് തത്സമയ ചിത്രരചന നടത്തിയ നിവേദിത ജഗജിത്, ആഗ്നേയ അനു, ശിവദർശ മാധവ്, ഡി ഭഗവത്, ഓം ആദിത്യരാജ്, എന്നിവരെ തിരുവിഴ ജയശങ്കർ ആദരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടനാ ചർച്ചയിൽ ജില്ലാ വൈസ് പ്രസിഡണ്ട് പി എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ പിജി ഗോപാലകൃഷ്ണൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു. യൂണിറ്റ് സെക്രട്ടറിമാർ റിപ്പോർട്ട് അവതരിപ്പിച്ചു, തുടർന്ന് അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ സംസ്ഥാന സമിതി അംഗം ജയദേവ് പ്രഖ്യാപിച്ചു.
കുച്ചിപ്പുടി ഒരു ആമുഖ പഠനം എന്ന വിഷയത്തിൽ ഡോ. പത്മിനി കൃഷ്ണൻ ഡെമോൺസ്ട്രേഷൻ നടത്തി. തുടർന്ന് ജയപ്രസാദ് സൗപർണികയുടെ കരോക്ക ഗാനമേളയും നടത്തി. സമാപന സഭയിൽ സ്വാഗതസംഘം ചെയർമാൻ റിട്ടയേർഡ് അഡീഷനൽ സൂപ്രണ്ട് ഓഫ് പോലീസ് ജെ സന്തോഷ് കുമാർ അധ്യക്ഷനായി. ആർഎസ്എസ് ദക്ഷിണ കേരള ഭൗതിക പ്രമുഖർ സജീവ് മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് സംസ്ഥാന ഉപസമിതി അംഗം ദിനീഷ് പുരുഷോത്തമൻ ആശംസ അറിയിച്ചു. കാണക്കാരി യൂണിറ്റ് ട്രഷറർ എംസി വേണുഗോപാൽ കൃതജ്ഞത അർപ്പിച്ചു.