play-sharp-fill
താനൂര്‍ ദുരന്തം; ‘ബോട്ടുകളില്‍ പരിശോധന അപകടം ഉണ്ടാകുമ്പോള്‍ മാത്രം’: വിമര്‍ശനവുമായി എം.വി ഗോവിന്ദന്‍

താനൂര്‍ ദുരന്തം; ‘ബോട്ടുകളില്‍ പരിശോധന അപകടം ഉണ്ടാകുമ്പോള്‍ മാത്രം’: വിമര്‍ശനവുമായി എം.വി ഗോവിന്ദന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.


ബോട്ടുകളില്‍ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്പോള്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി 25 ആളുകള്‍ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന ഉണ്ടാവുന്നത്. അതുവരെ പരിശോധന ഉണ്ടാവില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ബോട്ട് ദുരന്തത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം, താനൂര്‍ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷന്‍ നാളെ സന്ദര്‍ശിക്കും. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയര്‍ എന്നിവര്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബോട്ട് ദുരന്തത്തില്‍ പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.