
താനൂരിൽ ലഹരി മരുന്നു കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു
സ്വന്തം ലേഖകൻ
താനൂർ: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു. താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30)യെയാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ചെമ്മാട് സ്വദേശിയും നിലവിൽ മമ്പുറം മൂഴിക്കൽ താമസക്കാരനുമായ ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂർ പൊലീസ് മറ്റു നാലു പേർക്കൊപ്പം കസ്റ്റഡിയിലെടുത്തത്.
18 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയതെന്നും ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നുമെന്നുമാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാളെ മരിച്ചനിലയിൽ താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. താനൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ ചർച്ചചെയ്യുന്നുണ്ട്.
Third Eye News Live
0