
താനൂര്‍ ബോട്ട് ദുരന്തം ; ബോട്ടിന് സർവീസ് നടത്താൻ നിയമം ലംഘിച്ച് സഹായം ചെയ്തു ; രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി
സ്വന്തം ലേഖകൻ
മലപ്പുറം: താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ സഹായങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു.
എന്നാല്‍ ഈ പരാതി മുഖവിലയ്‌ക്കെടുക്കാന്‍ പ്രസാദ് തയ്യാറായില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. രൂപമാറ്റം വരുത്തിയ ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍വേയറാണ്. കൃത്യമായ പരിശോധന നടത്തിയില്ലെന്നും, ചട്ടവിരുദ്ധമായാണ് അനുമതി നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.