കോട്ടയം താന്നിക്കൽപ്പടിയിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; അമിതവേഗത്തിലെത്തിയ ബസ് വഴിയരികിൽ നിർത്തിയിട്ട പിക്കപ്പിൽ ഇടിക്കുകയായിരുന്നു

Spread the love

കോട്ടയം : താന്നിക്കൽപ്പടിയിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിൽ നിർത്തിയിട്ട പിക്കപ്പിൽ ഇടിച്ച് അപകടം.

ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു അപകടം ,

മുണ്ടക്കയം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന വാരിക്കാടൻ എന്ന ബസ് താന്നിക്കൽപ്പടി ഇൻഡ്യൻ ഓയിൽ പമ്പിന് സമീപം സവാള കച്ചവടം നടത്തുകയായിരുന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് കോട്ടയം മണർകാട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.