
വൈക്കം: കായൽ മലിനീകരണം രൂക്ഷമായിട്ടും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാത്തത് മത്സ്യ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു.
തണ്ണീർമുക്കം ബണ്ട് തുറക്കാത്തതിനാൽ കായലിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യ തൊഴിലാളികൾ പട്ടിണി നേരിടുകയാണ്.
ഉൾനാടൻ മൽസ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മൽസ്യത്തൊഴിലാളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. സുരേഷിൻ്റെ നേതൃത്വത്തിൽ തണ്ണീർമുക്കം ബണ്ട് പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ്
എ.സി. ക്ലാരൻസ്,സംസ്ഥാന സെക്രട്ടറി ടി.കെ. വാസുദേവൻ തൃപ്പൂണിത്തുറ, നിയോജക മണ്ഡലം പ്രസിഡൻ്റ് ഇ.എസ്. ജയകുമാർ, സംസ്ഥാനകമ്മറ്റി അംഗം എം. അശോകൻ എന്നിവർ പങ്കെടുത്തു.