video
play-sharp-fill

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചു തുടങ്ങി: ഞായറാഴ്ച പൂർത്തിയാകും:

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചു തുടങ്ങി: ഞായറാഴ്ച പൂർത്തിയാകും:

Spread the love

 

സ്വന്തം ലേഖകൻ
തണ്ണീര്‍മുക്കം : വേമ്പനാട്ടുകായലിനു കുറുകെയുള്ള തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചു തുടങ്ങി. ആലപ്പുഴ ജില്ലാകളക്ടര്‍ ജോണ്‍ വി.സാമുവലിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഷ്യറുകൾ അടയ്ക്കാൻ തീരുമാനമായത്.

വെള്ളിയാഴ്ച ഷട്ടറുകള്‍ അടയ്ക്കുന്ന ജോലി ആരംഭിച്ചു. ന്തായറാഴ്ചയോടെ പുർത്തിയാകും. 90 ഷട്ടറുകളാണ് ആകെയുള്ളത്.

കാര്‍ഷിക കലണ്ടര്‍ പ്രകാരം ഡിസംബര്‍15 നാണ് ഷട്ടറുകള്‍ അടക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ മാസം നല്ല മഴ ലഭിച്ചതിനാലാണ് ഷട്ടറുകള്‍ അടയ്ക്കാൻ വൈകിയത്. തോമസ് കെ. തോമസ് എം.എല്‍.എ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി.എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഷട്ടറുകൾ അടയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group