വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ ചെയിൻ തിരികെ നൽകി ഹരിത കര്‍മസേന അംഗങ്ങളുടെ മാതൃക; വീണു കിട്ടിയ സ്വർണം ഉടമയെ കണ്ടെത്തി തിരികെ ഏൽപിച്ചത് എരുമേലി പ്രപ്പോസ് വാര്‍ഡിലെ ഹരിത കര്‍മസേന അംഗങ്ങളായ രഞ്ജുവും സനിതയും ; സ്വര്‍ണം കളഞ്ഞു പോയ പാണപിലാവ് സ്വദേശിനിയായ വീട്ടമ്മക്ക് നഷ്ടപെട്ട സ്വർണ്ണം തിരികെ കിട്ടിയപ്പോള്‍ വാക്കുകളില്‍ നിറഞ്ഞത് നന്ദിയും സന്തോഷവും കണ്ണുനീരും; രഞ്ജുവിനെയും സനിതയെയും അനുമോദിച്ച് പഞ്ചായത്ത്‌ ഭരണസമിതിയും സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയും ;  വെച്ചുനീട്ടിയ പാരിതോഷികത്തോട് ‘നോ’ പറഞ്ഞ രഞ്ജുവും സനിതയും ഇപ്പോഴും നിത്യവൃത്തിക്കുള്ള തങ്ങളുടെ ജോലി സന്തോഷത്തോടെ തുടരുന്നു 

സ്വന്തം ലേഖകൻ 

എരുമേലി: കളഞ്ഞുകിട്ടിയ സ്വര്‍ണ ചെയിൻ ഉടമയ്ക്കു തിരികെ നല്‍കി മാതൃകയായി രഞ്ജുവും സനിതയും. പാഴ് വസ്തുക്കള്‍ വാങ്ങാൻ വീടുകളിലേക്ക് പോയ എരുമേലി പ്രപ്പോസ് വാര്‍ഡിലെ ഹരിത കര്‍മസേന അംഗങ്ങളായ രഞ്ജുവിനും സനിതയ്ക്കുമാണ് വഴിയില്‍ നിന്ന് സ്വര്‍ണ ചെയിൻ ലഭിച്ചത്. ഉടൻതന്നെ ഇവര്‍ വാര്‍ഡ് മെംബര്‍ കെ.ആര്‍. അജേഷിനെ അറിയിക്കുകയായിരുന്നു.

സ്വര്‍ണം കളഞ്ഞു പോയ വീട്ടമ്മ മെംബര്‍ കെ.ആര്‍. അജേഷിനെ കൂട്ടി അത് വാങ്ങിയപ്പോള്‍ വാക്കുകളില്‍ നന്ദിയും സന്തോഷവും കണ്ണീരുമെല്ലാം ഇടകലര്‍ന്നു. വെച്ചുനീട്ടിയ പാരിതോഷികത്തോട് ‘നോ’ പറഞ്ഞ രഞ്ജുവും സനിതയും ഇപ്പോഴും നിത്യവൃത്തിക്കുള്ള തങ്ങളുടെ ജോലി സന്തോഷത്തോടെ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണപിലാവ് സ്വദേശിനി ഇടയാടിയില്‍ ലിസയുടെ ആറ് ഗ്രാം തൂക്കമുള്ള സ്വര്‍ണ ചെയിനാണ് നഷ്ടപ്പെട്ടത്. മണിപ്പുഴ തൂങ്കുഴിപ്പടിയില്‍ പതിവ് പോലെ ജോലിയ്ക്ക് പോയപ്പോഴാണ് രഞ്ജുവിന്‍റെയും സനിതയുടെയും മുന്നില്‍ റോഡില്‍ സ്വര്‍ണ ചെയിൻ കിടന്നത്. ഇരുവരെയും പഞ്ചായത്ത്‌ ഭരണസമിതിയും സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയും അനുമോദിച്ചു.