
ഇടുക്കി തങ്കമണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചു; കേസിൽ അറസ്റ്റിലായ ആറ് പേരെ റിമാന്റ് ചെയ്ത് കോടതി
സ്വന്തം ലേഖിക
തങ്കമണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 20കാരനും തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരെയും ഉൾപ്പെടെ ആറ് പേരെ റിമാന്റ് ചെയ്തു.
സ്കൂളിൽ പോയ പതിനാറുകാരിയെ കാൺമാനില്ല എന്ന അമ്മയുടെ പരാതിയിൽ തങ്കമണി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ ജില്ലാ പോലീസ് മേധാവി വി എ യു കുര്യാക്കോസിനെയും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനെയും നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിൽ മാളിയേക്കൽ ജസ്റ്റിന്റെ വീട്ടിൽ നിന്നാണ് ജസ്റ്റിന്റെ മകൻ സ്പിൻ വിൻ(19) ഇടുക്കി സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി, ചുരുളി ആൽപ്പാറ കറുകയിൽ ആരോമൽ ഷാജി (19)ഇടുക്കി പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ് ഗോപി (19)ഏഴു ദിവസങ്ങൾക്കു മുമ്പ് വീട് വിട്ട ഇടുക്കി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി(16) എന്നിവർക്കൊപ്പം ഒളിവിൽ പാർപ്പിക്കപ്പെട്ട പെൺകുട്ടിയെ കണ്ടെത്തിയത്.
ലഹരിക്കടിമയായ യുവാക്കൾക്ക് പെൺകുട്ടിയെ കട്ടപ്പനയിൽ നിന്നും സ്കൂട്ടറിൽ കയറ്റി പള്ളൂരുത്തിയിൽ എത്തിച്ചു നൽകിയ തോപ്രാംകുടി -പെരുംതൊട്ടി അത്യാലിൽ അലൻ മാത്യു (23) പെൺകുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്പയാർ പട്ടത്തിമുക്ക് ആലാട്ട് അശ്വിൻ സന്തോഷ് (23) എന്നിവരെയടക്കം അറസ്റ്റ് ചെയ്ത ആറ് പേരെയാണ് രണ്ട് കേസ്സുകളിലായി കട്ടപ്പന ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
പ്രതികളുടെ ലഹരി മാഫിയകളുമായുള്ള ബന്ധം അന്വേഷിച്ച് കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ അറിയിച്ചു. തങ്കമണി എസ് ഐ കെ എം സന്തോഷ്, എസ് ഐ ബെന്നി ബേബി, പി ആർ ഒ പി പി വിനോദ്, എ എസ് ഞ മാരായ എൽദോസ്. എൻ പി, സ്മിത. കെ സി,സന്തോഷ് മാനുവൽ, എസ് സി പി ഒ മാരായ ജോഷി ജോസഫ്,സന്തോഷ്. പി എം ബിനോയ് ജോസഫ്,സുനിൽ മാത്യു, ബിപിൻ സെബാസ്റ്റ്യൻ, സി പി ഒമാരായ രാജേഷ് പി ടി അനസ് കബീർ, രഞ്ജിത. ഇ എം ആതിര തോമസ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.