തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ ഇരുപത്തിയേഴുകാരി മരിച്ചു ; മരണം കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ

തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ ഇരുപത്തിയേഴുകാരി മരിച്ചു ; മരണം കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ

സ്വന്തം ലേഖിക

പാലക്കാട്: തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി.കോങ്ങാട് ചെറായ പ്ലാപറമ്ബില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

രാത്രി ഒൻപത് മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനില്‍ക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും മരണം എന്നാരോപണം ഉയരുന്നത്.