
കോട്ടയം : തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷം വൈക്കം ഡിവൈഎസ്പി വിജയൻ ടി.ബി നിർവഹിച്ചു.കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തലയാഴം പഞ്ചായത്ത് പരിധിയിൽ 18 ലക്ഷം രൂപ ചികിത്സാ സഹായം നൽകുന്നതിനും, എല്ലാ വർഷവും തലയാഴം പഞ്ചായത്ത് പരിധിയിലെ 8 സ്കൂളുകളിലെ 16 വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും വിദ്യാഭ്യാസ സഹായവും സൊസൈറ്റി നൽകി വരുന്നു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമേഷ് പി ദാസ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.
ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒരു കൂട്ടം ജീവനക്കാർ ഒരുമിച്ച് നിന്ന് തങ്ങളുടെ നാട്ടിലെ സാധാരണക്കാർക്ക് സഹായമെത്തിക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവർക്കും അനുകരിക്കാൻ പറ്റുന്ന ഒരു മാതൃകപരമായ പ്രവർത്തനമാണ് സൊസൈറ്റി നടത്തി വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തലയാഴം പഞ്ചായത്ത് പരിധിയിലെ 170 വീടുകളിൽ സഹായം എത്തിക്കാൻ സാധിച്ചിട്ടുള്ള സൊസൈറ്റിയുടെ പ്രവർത്തനത്തെ തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് അഭിനന്ദിച്ചു.
വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച സൊസൈറ്റി അംഗങ്ങളായ അരുൺ പ്രകാശ്, മനീഷ് എൻ. വി ,വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഷിഹാബ് കെ എസ് സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടത്തിൽ ജോസഫ് എന്നിവരെ ആദരിച്ചു. സൊസൈറ്റി പ്രസിഡണ്ട് ബൈജു ടി ടി . അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപേഷ് എ എസ് , ട്രഷറർ വിനോദ് കെ യു , തൃശ്ശൂർ ഫയർ ഫോഴ്സ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ റെനി ലൂക്കോസ് ,അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബെന്നി ഡി , അസിസ്റ്റൻറ് എൻജിനീയർ ശങ്കർ എസ് ,എച് എസ് എസ് ടി .അജിമോൻ സി പി പുനലൂർ സബ് ഇൻസ്പെക്ടർ പ്രമോദ് പി , രമ്യ രാജു എന്നിവർ പ്രസംഗിച്ചു.പ്രസിഡൻ്റ് ബൈജൂ ടി ടി വൈസ് പ്രസിഡൻ്റ് മാരായി മണിക്കുട്ടൻ വി എസ് പൂജാമോൾ, സെക്രട്ടറി ദീപേഷ് എ എസ് , ജോ. സെക്രട്ടറിമാരായി സന്ധ്യ കെ എസ് ആൻറണി എം കെ ട്രഷറർ വിനോദ് കെ യു എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group