play-sharp-fill
‘താൻ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നിറങ്ങി,മൂന്ന് ദിവസം കഴിച്ചുകൂട്ടിയത് ട്രെയിനിൽ :വിഷ്ണുപ്രിയ മൊഴി നല്കി

‘താൻ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നിറങ്ങി,മൂന്ന് ദിവസം കഴിച്ചുകൂട്ടിയത് ട്രെയിനിൽ :വിഷ്ണുപ്രിയ മൊഴി നല്കി

സ്വന്തംലേഖിക

 

കൊല്ലം:ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 16കാരിയെ കണ്ടെത്തി. കൊല്ലം റെയിൽവെ സ്റ്റേഷനിൽവച്ചാണ് കാക്കവയൽ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് വിഷ്ണുപ്രിയയെ കാണാതായത്. മൂന്ന് ദിവസവും ട്രെയിനിലാണ് കഴിച്ച് കൂട്ടിയതെന്നും താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്ന് ഇറങ്ങി പോന്നതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.കൊച്ചിയിലെ അമ്മ വീട്ടിൽ നിന്ന് മേയ് 31 വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോടുവച്ചാണ് വിഷ്ണുപ്രിയയെ കാണാതാകുന്നത്. തുടർന്ന് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. കൂടാതെ അച്ഛൻ ശിവജി തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായകമായത്.കൊല്ലം റെയിൽ വെ സ്റ്റേഷനിൽ പെൺകുട്ടി തനിച്ചിരിക്കുന്നത് കണ്ട ഒരു യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിഷ്ണുപ്രിയ അമ്മയോടും കുടുംബാംഗങ്ങളോടും സംസാരിച്ചു. അതേസമയം വിഷ്ണുപ്രിയയ്‌ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മകളെ കണ്ടെത്താൻ സഹായിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ശിവജി ഒരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.