തമിഴ്നാട് പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു; അഞ്ചു പേർക്ക് ഗുരുതര പരിക്ക്

Spread the love

തമിഴ്നാട് :  തമിഴ്നാട് പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. തമിഴ്നാട് വിരുദു നഗർ ജില്ലയിലെ കരുന്നപ്പറ്റി പടക്കം നിർമ്മാണശാലയിലാണ് അപകടം നടന്നത്. ഒരു സ്ത്രീ അടക്കം മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായ പരിക്ക്.

video
play-sharp-fill

ഇന്ന് രാവിലെയാണ് കരിന്നപ്പറ്റിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ തീപിടുത്തം ഉണ്ടാകുന്നത്. 30 റൂമുകൾ ഉള്ള വലിയ പടക്ക നിർമ്മാണശാലയാണ്, അറുപതിലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. രാവിലെ ജോലിക്കാർ എത്തിയപ്പോഴേക്കും താഴത്തെ നിലയിലെ ഒരു മുറിയിൽ പൊട്ടിത്തെറി സംഭവിക്കുകയും തീ ആളത്തിൽ പടർന്നു വരുകയും ആയിരുന്നു.

നിലവിൽ മൂന്നു തൊഴിലാളികൾ മരിച്ചെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.സൗതമ്മാൾ (53) കറുപ്പയ്യ ( 35 ) മൂന്നാമത്തെ ആൾ ഒരു സ്ത്രീയാണ്, ആളെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചുപേർ ഗുരുതരപരിക്കുകളോട് കൂടി വിരുദുനഗർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുന്നപറ്റി പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.