video
play-sharp-fill

തമിഴ്നാട്ടില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.

തമിഴ്നാട്ടില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.

Spread the love

സ്വന്തം ലേഖിക

ചെന്നൈ : ശ്രീരംഗത്ത് രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ഡി.എം.കെയാണ്. 1967 രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നില്‍ അവര്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വിഢ്ഡികളാണെന്നും ഒരാളും ദൈവത്തില്‍ വിശ്വസിക്കരുതെന്നുമായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്.

 

 

 

 

ഇതിനൊപ്പം അവരുടെ കൊടിയും അവിടെ സ്ഥാപിച്ചു. എന്നാല്‍, ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇത്തരം ബോര്‍ഡുകളും കൊടികളും പ്രതിമകളും ഉടൻ നീക്കുമെന്ന് ശ്രീരംഗത്തിന്റെ മണ്ണില്‍ നിന്നും പ്രതിജ്ഞ ചെയ്യുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. ദ്രവീഡിയൻ നേതാവും ജാതിവിരുദ്ധ പോരാളിയുമായ പെരിയാറിന്റെ പ്രതിമയാണ് ശ്രീരംഗം ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇത്  ഒഴിവാക്കുമെന്നാണ് ഇപ്പോള്‍ അണ്ണാമലൈ പറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

അതേസമയം, പെരിയാറിന്റെ പ്രതിമകള്‍ നീക്കി പകരം സന്യാസിമാരായ അല്‍വാര്‍, നായനാര്‍ എന്നിവരുടേയും തിരുവള്ളുവരുടേയും പ്രതിമ സ്ഥാപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. സനാതന ധര്‍മ്മം സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്ക് സനാതന ധര്‍മ്മത്തില്‍ പറയുന്ന പ്രകാരം ആരാധന നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു