‘മുസ്ലിം ലീഗ് നിരപരാധികളായ കുഞ്ഞുങ്ങളെ അടക്കം പതിനായിരങ്ങളെ കൊന്നു; വിഭജനത്തിന്‍റെ മുറിവുകൾ ഉണങ്ങിയിട്ടില്ല’; തമിഴ്നാട് ഗവര്‍ണര്‍ ആർ എൻ രവി

Spread the love

ചെന്നൈ: വിഭജനത്തിന്‍റെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. മുസ്ലിം ലീഗ് നിരപരാധികളായ കുഞ്ഞുങ്ങൾ അടക്കം പതിനായിരങ്ങളെ കൊന്നു, കാഫിറുകൾ എന്ന് വിളിച്ച് പതിനായിരങ്ങളെ ജന്മനാട്ടിൽ നിന്ന് പിഴുതെറിഞ്ഞു എന്നുമാണ് ഗവര്‍ണറുടെ പ്രതികരണം. സമാനശക്തികൾ വിവിധരൂപത്തിൽ ഇന്ന് കരുത്താർജിക്കുന്നു എന്നും ഇവരുടെ നീചലക്ഷ്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും ആർ എൻ രവി പറഞ്ഞു. വിഭജന ഭീതി ദിനാചരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് ഗവര്‍ണറുടെ ഇത്തരം ഒരു പ്രസ്താവന.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വിഭജന ഭീതി ദിനാചരണം നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കേരളം തള്ളിയിട്ടുണ്ട്. ദിനാചരണം നടത്തരുത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നിര്‍ദേശം സമുദായിക സ്പർദ്ധ വളർത്തുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.