തിരുവാരൂരിൽ ഒമ്നി വാനും ബസും കൂട്ടിയിടിച്ച് അപകടം; വേളാങ്കണ്ണിക്ക് പോയ 4 മലയാളികൾക്ക് ദാരുണാന്ത്യം ; 3 പേർക്ക് പരിക്ക്

Spread the love

തിരുവാരൂര്‍: തമിഴ്നാട്‌ തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഒമ്നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ്‌ അപകടത്തില്‍ മരിച്ച നാല് പേരും. മൂന്ന് പേർക്ക് പരിക്കേറ്റു.

സുഹൃത്തുക്കളായ  രജിനാഥ്‌, സജിത്ത്, രാജേഷ്, രാഹുൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്നലെയാണ് ഇവര്‍ തീർത്ഥാടനത്തിനായി പോയത്. മാരുതി ഈക്കോ വാനിലാണ് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group