നിയമവിരുദ്ധമായി മത്സ്യബന്ധനം; തമിഴ്നാട് ട്രോളർ ബോട്ട് പിടികൂടി എൻഫോഴ്സ്മെൻ്റ് അധികൃതർ

Spread the love

തിരുവനന്തപുരം : തീരത്തോട് ചേർന്ന് നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ ബോട്ട് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി. തമിഴ്നാട് മുട്ടം സ്വദേശി പെലാവിൻ റോബർട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തിങ്കളാഴ്ച പിടിയിലായത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എന്ഫോഴ്സ്മെന്റ്  സബ് ഇൻസ്‍പെക്ടർ ബീ. ദീപു  മറൈൻ എന്ഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ എ,  ലൈഫ് ഗാർഡു ർമാരായ ആന്റണി, സുരേഷ്, റോബർട്ട് എന്നിവർ ചേർന്നാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്.

മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ, ചീഫ് എൻജിനീയർ അരവിന്ദൻ, ക്രൂ അംഗങ്ങളായ അഭിരാം, അഭിമന്യൂ, നേഴ്സ് ശ്യാം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു സംഭവത്തിൽ തൃശ്ശൂർ മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും തിങ്കള്‍ പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ  ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കൊല്ലം സ്വദേശികളായ 10 മത്സ്യത്തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും  രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.