തമ്പാനൂരിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് സ്വകാര്യബസിൽ ഇടിച്ച് അപകടം; 21 യാത്രക്കാർക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.

video
play-sharp-fill

ഇടിയുടെ ആഘാതത്തിൽ ബസുകളിലുണ്ടായിരുന്നവർക്ക് മുഖത്താണ് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുട‍ർന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group