play-sharp-fill
പ്രളയക്കെടുതി; തലസ്ഥാനത്ത് വ്യാപക നഷ്ടം; തമ്പാനൂർ മുങ്ങി

പ്രളയക്കെടുതി; തലസ്ഥാനത്ത് വ്യാപക നഷ്ടം; തമ്പാനൂർ മുങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കനത്ത മഴയിൽ തലസ്ഥാനത്ത് വ്യാപക നഷ്ടം. പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതോടെ ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവർ വീടിന് മുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഫയർഫോഴ്‌സ് സംഘം ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മഴ നിർത്താതെ തുടരുന്നതോടെ അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനത്ത് പലയിടങ്ങളും വെള്ളത്തിൽ മുങ്ങി. കനത്ത മഴയിൽ പലയിടത്തും വൻതോതിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നെടുമങ്ങാട്, ബോണക്കാട് പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.