താമരശ്ശേരിയില്‍ യുവതിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൂടെ താമസിച്ചിരുന്ന യുവാവിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Spread the love

താമരശ്ശേരി: കൈതപ്പൊയിലിലെ സ്വകാര്യ അപ്പാർട്ട്മെൻ്റില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചിരുന്ന യുവാവിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്.

video
play-sharp-fill

കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്നയെയാണ് (34) വാടക്ക് താമസിച്ചിരുന്ന അപ്പാർട്ട്‌മെമെന്‍റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ പത്തു മണി കഴിഞ്ഞിട്ടും ഹസ്ന താമസിച്ചിരുന്ന മുറി തുറക്കാത്തതിനെത്തുടർന്ന്, കൂടെ താമസിച്ചിരുന്ന പുതുപ്പാടി സ്വദേശി ആദില്‍ (29) ഫ്ലാറ്റ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് ഹസ്നയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പൊലിസില്‍ വിവരമറിയിക്കുകയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നും താമരശ്ശേരി പൊലിസ് അന്വേഷിച്ചുവരികയാണ്.

ഈങ്ങാപ്പുഴയില്‍ മകൻ വെട്ടിക്കൊന്ന സുബൈദയുടെ സഹോദരി സക്കീനയുടെ മകനാണ് ആദില്‍. ഇയാള്‍ക്ക് ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലിസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.