video
play-sharp-fill

താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ 6 വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു

താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ 6 വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു

Spread the love

വയനാട്: താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു. നേരത്തെ ഈ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു.

ഈ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തിയ സെന്ററുകളില്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.

 

അതേസമയം, 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേര്‍ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതല്‍ A+ നേടിയ ജില്ല മലപ്പുറം.4115 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി. കഴിഞ്ഞ വര്‍ഷം 4934 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

72 ക്യാബുകളിലായിട്ടാണ് മൂല്യ നിര്‍ണ്ണയം നടത്തിയത്. 9851 അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. വൈകീട്ട് നാല് മണി മുതലായിരിക്കും വെബ്‌സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കുക. ഡിജി ലോക്കറിലും ഫലം പ്രസിദ്ധീകരിക്കും. പുനര്‍മൂല്യ നിര്‍ണ്ണയത്തിനു മെയ് 12 മുതല്‍ 17 വരെ അപേക്ഷ നല്‍കാം.സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 5 വരെയാ

ണ്.