താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മൂന്ന് പവനോളം സ്വർണ്ണവും 5000 രൂപയും കവർന്നു

Spread the love

കോഴിക്കോട്: താമരശ്ശേരി കാരാടിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. കാരാടി-വരട്ട്യാക്കിൽ സംസ്ഥാന പാതയ്ക്ക് സമീപം കുറ്റിപ്പടി പ്രഭാകരൻ നമ്പ്യാരുടെ വീട്ടിലാണ് മോഷണം നടന്നത്. പ്രാഥമിക വിവരമനുസരിച്ച് മൂന്ന് പവൻ സ്വർണവും അയ്യായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

video
play-sharp-fill

കഴിഞ്ഞ നാലാം തീയതി പ്രഭാകരൻ നമ്പ്യാരും ഭാര്യയും ബെംഗളൂരുവിലെ ബന്ധുവീട്ടിലേക്ക് പോയയിരുന്നു. ഈ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.

വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വാതിൽ തുറന്നു കിടക്കുന്നതും അകത്തെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണെന്നും ആദ്യം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, താമരശ്ശേരി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാളെ വീട്ടുകാർ തിരിച്ചെത്തിയാൽ മാത്രമേ കൂടുതൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകൂ. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.