
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ.
ലോറിയിൽ ഉണ്ടായിരുന്ന ആളെ ഫയർഫോഴ്സും,പോലീ സും, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് രക്ഷപ്പെടുത്തി.ചുരത്തിൽ ചെറിയ രീതിയിൽ ഗതാഗതം തടസ്സം നേരിടുന്നുണ്ട്.
അപകടത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ അടിവാരത്തും, ലക്കിടിയിലും നിയന്ത്രണം കർശനമാക്കി. ഒൻപതാം വളവ് അപകടം നടന്ന ഭാഗത്ത് ഒരു വരിയായി മാത്രമേ വാഹനങ്ങൾ കടന്നു പോകുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി ഒരു കാരണവശാലും കടത്തിവിടുന്നില്ല. അടിവാരത്ത് ഇത്തരം ലോറികൾ തടഞ്ഞിടുകയാണ്.