
താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചു കയറി അപകടം; 4 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട് : താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ, കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കണ്ണൂർ മാത്തിലിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവർ ഏച്ചിലാംവയൽ സ്വദേശി ജോസഫാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

താമരശ്ശേരിയിൽ വാഹനാപകടം ; ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു
സ്വന്തം ലേഖിക
കോഴിക്കോട് :താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിത ആണ് മരിച്ചത്. 30 വയസായിരുന്നു.
താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ കുട്ടിയെ സ്‌കൂൾ ബസ്സിൽ കയറ്റി വിടാനായി കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിപ്പർ ദേഹത്ത് കയറിയിറങ്ങി യുവതി തൽക്ഷണം മരിച്ചു. മാധ്യമപ്രവർത്തകൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ് മരിച്ച ഫാത്തിമ സാജിത.
കഴിഞ്ഞ ദിവസം ഇതേ കമ്പനിയുടെ മറ്റൊരു ടിപ്പർ ലോറി പിന്നിലേക്ക് എടുത്തപ്പോൾ സ്‌കൂട്ടറിന് മേലെ കയറി ഇറങ്ങിയിരുന്നു. തലനാരിഴക്കാണ് യുവതി രക്ഷപ്പെട്ടത്.