
സ്വന്തം ലേഖിക
കോഴിക്കോട്: താമരശ്ശേരിയില്‍ അഭിഭാഷകന് വെട്ടേറ്റു.
കല്‍പ്പറ്റ സ്വദേശി സച്ചിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സച്ചിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകീട്ടോടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ പോകുന്നതിനിടെ താരശ്ശേരി ചുരത്തില്‍വച്ചായിരുന്നു സച്ചിന് നേരെ ആക്രമണം ഉണ്ടായത്.
കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്താണ് സച്ചിന്‍ അഭിഭാഷകനായി ജോലി ചെയ്യുന്നത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



